Skip to main content

പയ്യന്‍ ഉത്കണ്ടയില്‍ ആണ്(?)...............................

കുറച്ചു നാള്‍ മുന്‍പേ , കൃത്യമായി പറഞ്ഞാല്‍ നമ്മുടെ പയ്യന്‍  രാഷ്ട്രീയം നന്മ ചെയ്യാന്‍ ഉള്ളതാണെന്നും , രാഷ്ട്രീയത്തില്‍ പ്രത്യേഗിച് വീട്ടിലും , അങ്ങന വാടിയിലും , മുറ്റത്തെ മാവിന്‍ ചോട്ടിലും  നന്മ നിറഞ്ഞ ശ്രീനിവാസന്‍ - മാര്‍ മാത്രമേ ഉള്ളു എന്നും കരുതിയിരുന്ന കാലം. അതിലും കൃത്യമായി പറഞ്ഞാല്‍, പത്തായം ചുമ്മാ പെട്ട് കൊണ്ടിരിക്കുന്നു എന്ന് പയ്യന്‍  വിചാരിച്ചിരുന്ന കാലം. അന്നത്തെ ഒരു ഇതില്‍ ഗടി ഒരു സംഗതി അന്വേഷിച്ചു. " ഇപ്പോഴുള്ള ഗടാഗടിയന്മാരായ എം പി മാരില്‍ ആര്‍ക്കാണ് ക്ലച് കിട്ടുക?" എന്റെ വീട്ടില്‍ വിറകു വെട്ടുന്ന , അരി ഇടിക്കുന്ന , മീന്‍ വെട്ടുന്ന മികവു ഈ എം പി മാര്‍ക്ക് സ്വന്തം നാട്ടിലും വീട്ടിലും ഉണ്ടോ എന്നൊരു അന്വേഷണം. സംഗതി രഹസ്യമായിരുന്നു. പക്ഷെ ഒറ്റമുണ്ട് ഉടുത്ത് വെയിലില്‍ നിന്നത് പോലെ രഹസ്യം അങ്ങാടി പാട്ടായി. പത്ര ജാരന്മാര്‍ അതും പത്രത്തിലും കൊടുത്തു. ഗടി പുലിവാല് പിടിച്ചു.ഈ പുള്ളികള്‍ മരിക്കാന്‍ കിടന്നാല്‍ പോലും സ്വന്തം മണ്ടലക്കാര്‍ ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല എന്നത് മനസിലാക്കി പയ്യന്‍ ഉല്കണ്ടപ്പെട്ടു . അതിലുപരി അന്ന് വരെ വിറകു വെട്ടുന്നവരെ , വെള്ളം  കൊരുന്നവരെ ,പാത്രം മോരുന്നവരെ , മീന്‍ വെട്ടുന്നവരെ വെറുത്തു തുടങ്ങി.ഈ മ്ലെച്ഛന്മാരുടെ ഇടയില്‍ ജീവിക്കെണ്ടുന്ന വിധിയെ പഴിച്ചു. അങ്ങിനെ മറ്റുള്ളവരുടെ കുറ്റം നോക്കി നടന്നപ്പോള്‍ ഒരു ടീ വി ചാനല്‍ ചായ കുടിക്കാന്‍ ക്ഷണിച്ചു . കാണുന്ന എല്ലാവരും മിടുക്കന്‍ എന്ന് കേട്ട് ശീലിച്ച  പയ്യന്‍ അതിനു തല വച്ച്.  ഒരു ഭുധി ജീവി സ്റ്റൈലില്‍ , "ഇന്ത്യേ, ഞാനീ ചായകുടി കഴിഞ്ഞിട്ട സേവിക്കാം"'എന്ന ഭാവത്തോടെ ചെന്നു. അതുവരെ ആരെയും കാണുവാന്‍ അനുവധിക്കില്ലന്നും, അത് മണ്ടന്‍ ആയതു കൊണ്ടാണ്  മറ്റുമുള്ള ആവലാതികള്‍ നില്കുമല്ലോ.അല്ലെങ്കില്‍ തന്നെ ഇവിടെയുള്ള മാമന്മാര്‍ പയ്യനെ അവിഖ്നം പുകഴുതുന്നുണ്ടല്ലോ .  അച്ചനെ , അമ്മുമ്മയെ , അച്ച്ച്ച്ച്ചനെ വാഴിച്ച കഴുതകള്‍ അല്ലെങ്കില്‍ അവരുടെ മക്കള്‍ പയ്യനെയും  വാഴിക്കും. അമ്മ തയിച്ച് കുപ്പായം ഇടാന്‍ പറ്റാതെ പോയതുകൊണ്ട് ,തന്റെ കുപ്പായം ഇനിയുല്ല് നിലനില്‍പ്പിനു അത്യാവശ്യം ആയതു കൊണ്ടുംചായ എങ്കില്‍ ചായ എന്നും പറഞ്ഞ ഇറങ്ങിയതായിരുന്നു. പക്ഷെ ആ കള്ളബട്ക്കൂസ്  ടി വി ക്കാരന്‍ പയ്യന്റെ ട്രൌസര്‍ കീറി .                    " അത്യാവശ്യമായി ഇന്ത്യക്കാരെ സേവിക്കനുന്ടെ"ന്നു പറഞ്ഞ ഓടി കക്കുസില്‍ കയറേണ്ടി വന്നു.
ആ കക്കുസില്‍ വച്ച് തിരിച്ചറിവുണ്ടായ ഗടി അണ്ടര്‍ വെയറിന്റെ അടിയില്‍വച്ചിരുന്ന ആ പഴയ രഹസ്യ കടലാസ് കീറി കളഞ്ഞു . ഈ മാമന്മാര്‍ക്ക് പകരം വല്ല മിടുക്കന്മാര്‍ വന്നാല്‍ , പണിയെടുത്തു ജീവിക്കേണ്ടി വരുമെന്ന് ഗടി മനസിലാക്കി. പണിയെടുക്ക എന്നുവച്ചാല്‍ പണി തന്നെയെന്നു മനസിലാക്കിയ് ഗടി ഇപ്പോള്‍ മിണ്ടുന്നില്ല. ഇപ്പോള്‍ സാത്വിക ഭാവം. നന്നായി ചിരിക്കും, കമ്പി വേലി , മുള്ള് വേലി മാറി കടന്നു പാവങ്ങള്ക്ക് കൈ കൊടുക്കും, നല്ല ജീപ്പ് കിട്ടിയാല്‍ മുകളില്‍ കയറും. നല്ല നടപ്പ് ... ഇനി ആരു കാലില്‍ ചവിട്ടിയാല്‍ പോലും വാ തുറക്കില്ലെന്ന് ദീപത്തില്‍ തൊട്ടു സത്യം ചെയ്തു. എല്ലാവരുടെയും മനസ് മാറുന്നതിനു മുന്പ് എങ്ങിനെയെങ്കിലും പ്രധാന മന്ത്രി ആകുക ... നല്ല സ്വപ്‌നങ്ങള്‍ മാത്രം കണ്ടു,  പത്തായം പെറുന്നത് നോക്കി ഇരിക്കാം... പിന്നെ മറ്റേ അസുഖം , സേവിക്കനമെന്നുല്ലത്..... അതിനു മാത്രം ഒരു കുറവുമില്ല.... പാവം.. അച്ച്ച്ഹച്ചന്‍, അച്ഛമ്മ , അച്ഛന്‍ ഇവരൊക്കെ ചെയ്തിട്ടും തീരാത്ത ആ കര്‍ത്തവ്യം പയ്യന്റെ പത്തു തലമുരയോളം പിന്‍ തുടരും... .. അതിന്റെ ക്ഷീണം തീരുന്നുമില്ല .......

Comments

Popular posts from this blog

എന്നാലും ടി. പി എന്ത് ചെയ്ത ഓര്‍ ചെയ്തത് ?

അംഗമാലിയിലെ അമ്മാവനാണ് തീരുമാനിച്ചത്"ആ  ചെക്കന്‍ മരിച്ചത് അന്വേഷിക്കണം". അപ്പോഴാണ് പലരും അമ്മാവനെ കാണുന്നത് , അറിയുന്നത്. അതിനു മുന്പ് കേട്ടിടുണ്ട് , ആര്‍ക്കോ പിന്തുണ നല്‍കിയ കാര്യം, അതും പുറത്തു നിന്ന്. അന്നേ ഈ അമ്മാവന്‍ മിടുക്കന്‍ ആണെന്ന് എല്ലാവരും പറഞ്ഞു. ഈ ടി പി അമേരിക്കകാരന്‍ അല്ലാത്തത് കൊണ്ടുo പിള്ളേര്‍ക്ക് പേര് ദോഷം വരതിര്‍ക്കാനും വേണ്ടിയാണു അമ്മാവന്‍ അങ്ങിനെ തീരുമാനിച്ചത് . പക്ഷെ സത്യം വേറെയായിരുന്നു.ഈയിടെയായി വീട്ടിലെ മറ്റു അംഗങ്ങള്ക്ക് പുള്ളിയെ വലിയ കാര്യമില്ല . ഇല മുറിച് സദ്യയില്ല.ഇഞ്ചി കറിയില്ല. എന്നും മുളക് ചമ്മന്തിയും പുഴുക്കും. ഇവിടെ ഒരു തീരുമാനമെടുത്തില്ലെങ്കില്‍ പണി പാളുമെന്നു കണ്ട അമ്മാവന്‍ കത്തെഴുതി " ഡാ  , ആ കേസ് ഒന്ന്‍ നോക്ക്" ചെറിയ അമ്മാവന്‍ കൈ തുടച്ചു . അങ്ങനെ ആര്‍ക്കും ഉപദ്രവം ഇല്ലാതെ തീര്‍ക്കാന്‍ ഒരു സിംഗം വന്നു. സിംഗം എന്ന് പറഞ്ഞാല്‍ കൊടും സിംഗം. അത് കേട്ടപോഴെ പലരും ഏറ്റവും അടുത്തുള്ള ഭിത്തിയില്‍ മുള്ളി . അങ്ങിനെ സിംഗം വന്ന പണി തുടങ്ങി  .പലരും പല നാട്ടില്‍ നിന്നും പഴം പൊരി കൊണ്ട് കൊടുത്തു.സിംഗം കൊഴുത്തില്ല പക്ഷെ രണ്ടു തവണ കൊളസ്ട്രോള്‍ കൂടി