Skip to main content

എന്നാലും ടി. പി എന്ത് ചെയ്ത ഓര്‍ ചെയ്തത് ?

അംഗമാലിയിലെ അമ്മാവനാണ് തീരുമാനിച്ചത്"ആ  ചെക്കന്‍ മരിച്ചത് അന്വേഷിക്കണം". അപ്പോഴാണ് പലരും അമ്മാവനെ കാണുന്നത് , അറിയുന്നത്. അതിനു മുന്പ് കേട്ടിടുണ്ട് , ആര്‍ക്കോ പിന്തുണ നല്‍കിയ കാര്യം, അതും പുറത്തു നിന്ന്. അന്നേ ഈ അമ്മാവന്‍ മിടുക്കന്‍ ആണെന്ന് എല്ലാവരും പറഞ്ഞു. ഈ ടി പി അമേരിക്കകാരന്‍ അല്ലാത്തത് കൊണ്ടുo പിള്ളേര്‍ക്ക് പേര് ദോഷം വരതിര്‍ക്കാനും വേണ്ടിയാണു അമ്മാവന്‍ അങ്ങിനെ തീരുമാനിച്ചത് . പക്ഷെ സത്യം വേറെയായിരുന്നു.ഈയിടെയായി വീട്ടിലെ മറ്റു അംഗങ്ങള്ക്ക് പുള്ളിയെ വലിയ കാര്യമില്ല . ഇല മുറിച് സദ്യയില്ല.ഇഞ്ചി കറിയില്ല. എന്നും മുളക് ചമ്മന്തിയും പുഴുക്കും. ഇവിടെ ഒരു തീരുമാനമെടുത്തില്ലെങ്കില്‍ പണി പാളുമെന്നു കണ്ട അമ്മാവന്‍ കത്തെഴുതി " ഡാ  , ആ കേസ് ഒന്ന്‍ നോക്ക്" ചെറിയ അമ്മാവന്‍ കൈ തുടച്ചു . അങ്ങനെ ആര്‍ക്കും ഉപദ്രവം ഇല്ലാതെ തീര്‍ക്കാന്‍ ഒരു സിംഗം വന്നു. സിംഗം എന്ന് പറഞ്ഞാല്‍ കൊടും സിംഗം. അത് കേട്ടപോഴെ പലരും ഏറ്റവും അടുത്തുള്ള ഭിത്തിയില്‍ മുള്ളി .
അങ്ങിനെ സിംഗം വന്ന പണി തുടങ്ങി  .പലരും പല നാട്ടില്‍ നിന്നും പഴം പൊരി കൊണ്ട് കൊടുത്തു.സിംഗം കൊഴുത്തില്ല പക്ഷെ രണ്ടു തവണ കൊളസ്ട്രോള്‍ കൂടി അനിഷ്ടം സംഭവിച്ചു എന്ന വക്കിലെത്തി.സിംഗം മനസിലാക്കിയ സത്യം ഒന്നാണ് " മരിച്ചവന്റെ സ്വാദീനം ജീവിച്ചിരിക്കുന്ന ഒരു ദാസുമക്കള്‍ക്കും ഇല്ല" .  അവസാനം   ഒരു പതിനഞ്ചു പേപ്പര്‍ സംഗതി  മേശ പ്പുറത്ത് വച്ചു. എല്ലാവരും ദൈവത്തെ ( ??/) വിളിച്ചു . കുറ്റം ചെയ്തവര്‍ മാത്രം വിയര്തില്ല അവര്‍ക്കറിയാം അവരുടെ പേരില്ല എന്ന്‍. കുറ്റം ചെയ്യാന്‍ ഭാവനയുള്ളവര്‍ കുറവാണു അപ്പോള്‍ പിന്നെ മറ്റുള്ള ഉണ്ട പെരുക്കികളെ കൊന്നാല്‍ പോരെ? അങ്ങിനെ ഒരു കള്ളനെ അവര്‍ കണ്ടു പിടിച്ചു , അവന്‍ കാരണം വീടിനു കളങ്കം ഉണ്ടായെന്നു വിശ്വസിച്ചു. അവനെ എല്ലാവരും വെറുത്തു. സിംഗം അടുത്ത  ഇരയെ തേടി പോയി.

അങ്ങിനെ പിറ്റേ ദിവസം പത്രമിറങ്ങി. പത്രം വായിച്ചവര്‍ ചിരിച് ചിരിച് മണ്ണ് കാപ്പി. വീട്ടു പത്രം വായിച്ചവര്‍ സ്വന്തം അമ്മായിയുടെ പോക്ക് വരവ് വായിച്ചത് പോലെ ഇളിഭ്യരായി. അവര്‍ തലവഴി മുണ്ട് പുതച്ചു കിടന്നു .
വാര്തക്കൊടുവില്‍ , ഇമ്മാതിരി തോന്നലുകള്‍ ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ ഗുരുവായൂരപ്പന് അല്ല എങ്ങല്സിനും മാര്‍ക്സിനും നെയ്‌ വിലക്ക് നേരാന്‍ എല്ലാ കുടുംബങ്ങളോടും അമ്മാവന്‍ അഭ്യ്ര്തിച്ചു. അതിനു ശേഷം അമ്മാവന്‍ ദീര്‍ഘമായി നിശ്വസിച്ചു "ന്നാലും ന്റെ ടി പി"

Comments

Popular posts from this blog

പയ്യന്‍ ഉത്കണ്ടയില്‍ ആണ്(?)...............................

കുറച്ചു നാള്‍ മുന്‍പേ , കൃത്യമായി പറഞ്ഞാല്‍ നമ്മുടെ പയ്യന്‍  രാഷ്ട്രീയം നന്മ ചെയ്യാന്‍ ഉള്ളതാണെന്നും , രാഷ്ട്രീയത്തില്‍ പ്രത്യേഗിച് വീട്ടിലും , അങ്ങന വാടിയിലും , മുറ്റത്തെ മാവിന്‍ ചോട്ടിലും  നന്മ നിറഞ്ഞ ശ്രീനിവാസന്‍ - മാര്‍ മാത്രമേ ഉള്ളു എന്നും കരുതിയിരുന്ന കാലം. അതിലും കൃത്യമായി പറഞ്ഞാല്‍, പത്തായം ചുമ്മാ പെട്ട് കൊണ്ടിരിക്കുന്നു എന്ന് പയ്യന്‍  വിചാരിച്ചിരുന്ന കാലം. അന്നത്തെ ഒരു ഇതില്‍ ഗടി ഒരു സംഗതി അന്വേഷിച്ചു. " ഇപ്പോഴുള്ള ഗടാഗടിയന്മാരായ എം പി മാരില്‍ ആര്‍ക്കാണ് ക്ലച് കിട്ടുക?" എന്റെ വീട്ടില്‍ വിറകു വെട്ടുന്ന , അരി ഇടിക്കുന്ന , മീന്‍ വെട്ടുന്ന മികവു ഈ എം പി മാര്‍ക്ക് സ്വന്തം നാട്ടിലും വീട്ടിലും ഉണ്ടോ എന്നൊരു അന്വേഷണം. സംഗതി രഹസ്യമായിരുന്നു. പക്ഷെ ഒറ്റമുണ്ട് ഉടുത്ത് വെയിലില്‍ നിന്നത് പോലെ രഹസ്യം അങ്ങാടി പാട്ടായി. പത്ര ജാരന്മാര്‍ അതും പത്രത്തിലും കൊടുത്തു. ഗടി പുലിവാല് പിടിച്ചു.ഈ പുള്ളികള്‍ മരിക്കാന്‍ കിടന്നാല്‍ പോലും സ്വന്തം മണ്ടലക്കാര്‍ ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല എന്നത് മനസിലാക്കി പയ്യന്‍ ഉല്കണ്ടപ്പെട്ടു . അതിലുപരി അന്ന് വരെ വിറകു വെട്ടുന്നവരെ , വെള്ളം  കൊരുന്നവരെ ,